BUSINESS

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Pinterest LinkedIn Tumblr
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4,580 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 3,780 രൂപയാണ് ഇന്നത്തെ വിപണി വില.

Comments are closed.