Tuesday, December 17, 2024
LATEST NEWSSPORTS

ഗോകുലം കേരള പരിശീലകൻ അനീസെ ക്ലബ് വിട്ടു

ഗോകുലം കേരളയുടെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനിസ് ക്ലബ് വിട്ടു. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താൻ ക്ലബ് വിടുന്ന കാര്യം അനിസ് പറഞ്ഞത്. 2020ലാണ് അനീസ് ഗോകുലം കേരളയിലെത്തിയത്. തുടർച്ചയായ രണ്ട് സീസണുകളിലും ഗോകുലത്തെ ഐ ലീഗ് ചാമ്പ്യൻമാരാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. എഎഫ്സി കപ്പിൽ ഗോകുലത്തെ പരിശീലിപ്പിച്ച യുവ പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം.

താൻ വന്ന ദിവസം മുതൽ ഇന്ത്യൻ ഫുട്ബോൾ തന്നെ ഞെട്ടിച്ചുവെന്നും ഇന്ത്യയിലുടനീളം മികച്ച ഫുട്ബോൾ പ്രതിഭകൾ ഉണ്ടെന്നും അനീസ പറഞ്ഞു. താൻ ഒരു പുതിയ വെല്ലുവിളിയാണ് തേടുന്നതെന്നും ഗോകുലം കേരളയോട് എന്നും സ്നേഹം ഉണ്ടാകുമെന്നും അനീസ പറഞ്ഞു. തൻറെ അടുത്ത ദൗത്യം എവിടെയാണെന്ന് അറിയില്ലെന്നും അത് ഇന്ത്യയിൽ തന്നെയായിരിക്കാൻ സാധ്യതയുണ്ടെന്നും അനീസ പറഞ്ഞു.

അനീസ് ക്ലബ് വിടുന്നത് ഗോകുലം കേരളയ്ക്ക് വലിയ നഷ്ടമാകും. അനീസിൻ കീഴിൽ ഐ ലീഗിൽ 21 മത്സരങ്ങളിൽ നിന്ന് അപരാജിത റണ്സും ഗോകുലത്തിനുണ്ടായിരുന്നു.