Wednesday, January 22, 2025
LATEST NEWSSPORTS

ഗോകുലം പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു

ഐ ലീഗ് സൂപ്പർ ക്ലബ് ഗോകുലം കേരള ഒരു വിദേശ സൈനിംഗ് കൂടി പ്രഖ്യാപിച്ചു. അർജന്‍റീനിയൻ മിഡ്ഫീൽഡർ ജുവാൻ കാർലോസ് നെല്ലർ ഗോകുലത്തിന്‍റെ ഭാഗമാകും.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കളിച്ച പരിചയവുമായാണ് 28 കാരനായ നെല്ലർ ഇന്ത്യയിലെത്തുന്നത്. അർജന്‍റീനയിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബിൽ തന്‍റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച നെല്ലർ പിന്നീട് ഡെൻമാർക്ക്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ചു. തു‌ടർന്നാണിപ്പോൾ ഐ-ലീ​ഗിൽ ഹാട്രിക്ക് കിരീടം ലക്ഷ്യമിടുന്ന ​ഗോകുലത്തിന്റെ ഭാഗമാകുന്നത്.

ഇത്തവണ ഗോകുലം പ്രഖ്യാപിക്കുന്ന നാലാമത്തെ വിദേശ സൈനിംഗാണിത്. കാമറൂൺ സ്ട്രൈക്കർ ബോം സോംലാഗ, മോണ്ടെനെഗ്രിൻ ഫോർവേഡ് വ്ളാഡൻ കോർഡിച്, ബ്രസീലിയൻ മിഡ്ഫീൽഡർ എവർട്ടൺ കക്ക എന്നിവരാണ് ഇത്തവണ ഗോകുലത്തിന്‍റെ ഭാഗമായത്. കൂടാതെ, കാമറൂണിൽ നിന്നുള്ള സെന്‍റർ ബാക്ക് അമിനോ ബൗബ ക്ലബ്ബുമായുള്ള കരാർ പുതുക്കുകയും ചെയ്തു.