Tuesday, January 21, 2025
LATEST NEWS

ആഗോളവിപണിയിൽ എണ്ണവില 100 ഡോളറിനും താഴെ; ഇന്ത്യയിൽ ഒറ്റപൈസ കുറച്ചിട്ടില്ല

ന്യൂഡൽഹി: ആഗോള വിപണിയിൽ, എണ്ണ വില വീണ്ടും 100 ഡോളറിൽ താഴെയായി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡ് ഓയിലിന് 98 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സാമ്പത്തിക മാന്ദ്യം മൂലം എണ്ണയുടെ ആവശ്യകത കുറയുമെന്ന ഭയമാണ് വിലയിടിവിന് കാരണം.

ബ്രെന്‍റ് ക്രൂഡിന്‍റെ ഭാവി വിലയും കുറയുകയാണ്. ബ്രെന്‍റ് ഫ്യൂച്ചറുകൾ 0.7 ശതമാനം ഇടിഞ്ഞ് 98.81 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് ക്രൂഡ് 0.8 ശതമാനം ഇടിഞ്ഞ് 95.12 ഡോളറിലെത്തി.

ബ്രെന്‍റ് ക്രൂഡ് വില കഴിഞ്ഞ ഒരു മാസത്തിനിടെ 20 ഡോളറാണ് കുറഞ്ഞത്. വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയറ്റ് ക്രൂഡിന്‍റെ വിലയും 25 ഡോളർ ഇടിഞ്ഞു. അതേസമയം, ആഗോള വിപണിയിൽ എണ്ണ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറല്ല.