Monday, April 29, 2024
LATEST NEWS

കോര്‍പറേറ്റ് ഭീമന്‍ ഗൗതം അദാനിയുടെ ജീവചരിത്രം ഉടൻ പ്രസിദ്ധീകരിക്കും

Spread the love

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് പ്രഖ്യാപിച്ചു. ‘ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഗൗതം അദാനിയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത അധ്യായങ്ങളാണ്. മാധ്യമപ്രവര്‍ത്തകനായ ആര്‍.എന്‍.ഭാസ്‌കര്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.

Thank you for reading this post, don't forget to subscribe!

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ശൃംഖലയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം. തുറമുഖം, ഊർജ്ജം, വിമാനത്താവളങ്ങൾ, സിറ്റി ഗ്യാസ്, പവര്‍ ട്രാന്‍സ്മിഷന്‍, താപവൈദ്യുതി, ഭക്ഷ്യ എണ്ണ, റെയില്‍വേ ലൈനുകള്‍ തുടങ്ങി സ്വകാര്യമേഖല സാമ്രാജ്യത്തെ നയിക്കുന്നത് 60 കാരനായ ഗൗതം അദാനിയാണ്.

18 വർഷം മുമ്പ് മുന്ദ്ര തുറമുഖം നിർമിക്കുന്ന സമയത്താണ് ഞാൻ ഗൗതം അദാനിയെ പരിചയപ്പെടുന്നത്. ആ സമയത്ത് അദ്ദേഹവുമായും കൂട്ടാളികളുമായും സംസാരിച്ചതിൽ നിന്ന്, മുന്ദ്ര തുറമുഖത്തിന്റെ പ്രവർത്തനം മിഡിൽ ഈസ്റ്റിലെ ചരക്ക് നീക്കത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ദുബായിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഗൗതം അദാനി എന്ന മനുഷ്യന് ഇന്ത്യയുടെ വ്യാപാര സമ്പ്രദായങ്ങളെ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെ സാധ്യതകൾ ഞാൻ ചർച്ച ചെയ്തു. ഒരു കവർ സ്റ്റോറി പോലും അതേ ഉള്ളടക്കത്തിൽ പ്രസിദ്ധീകരിച്ചു. 18 വർഷത്തിനുശേഷം, അത് എങ്ങനെ സാധ്യമായെന്ന് ഞാൻ മനസ്സിലാക്കുന്നു,” ഭാസ്കരൻ പുസ്തകത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ വിശദീകരിച്ചു.