Saturday, December 21, 2024
GULFLATEST NEWS

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു.

സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ആവശ്യമുയർന്നത്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആതിഥേയത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് നടന്ന മനുഷ്യാവകാശ കോണ്‍ഗ്രസിലാണ് വിമര്‍ശനമുയര്‍ന്നത്. ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ പ്രതിനിധിയായ ഡാരിയോ മിന്‍ഡന്‍ ആണ് വിമര്‍ശനമുന്നയിച്ചത്.