Monday, January 13, 2025
LATEST NEWS

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി: ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 104.2 ബില്യൺ ഡോളറും മുകേഷ് അംബാനിയുടേത് 90 ബില്യൺ ഡോളറുമാണ്. തന്റെ സമ്പത്തിൽ നിന്നും 20 ബില്യൺ ഡോളർ ബിൽഗേറ്റ്സ് ബിൽ&മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷിന് നൽകിയിരുന്നു. ഇതോടെയാണ് ഗൗതം അദാനി ബിൽഗേറ്റ്സിനെ മറികടന്നത്. ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരാണ് ഗൗതം അദാനിക്ക് മുന്നിലുള്ളത്.
പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.