Tuesday, December 17, 2024
LATEST NEWSTECHNOLOGY

ആപ്പുകൾ തുറക്കുമ്പോൾ ഇനി ഫുൾ സ്ക്രീൻ ആഡുകൾ വരില്ല; പ്രഖ്യാപനവുമായി ഗൂഗിൾ

മൊബൈൽ അപ്ലിക്കേഷനുകൾ തുറക്കുമ്പോൾ വരുന്ന ഫുൾ സ്ക്രീൻ ആഡുകൾക്ക് നിയന്ത്രണവുമായി പ്ലേ സ്റ്റോർ. അടുത്ത മാസം മുതൽ ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ആപ്ലിക്കേഷനുകൾ തുറക്കുകയും ക്ലോസ് ചെയ്യുകയും ചെയ്യുമ്പോഴാണ് ഇത്തരം പരസ്യങ്ങൾ സാധാരണയായി വരുന്നത്. 15 സെക്കൻഡിന് ശേഷം ഈ ആഡുകൾ ക്ലോസ് ചെയ്യാം. ഈ പരസ്യങ്ങൾ അടുത്ത മാസം മുതൽ ഉണ്ടാവില്ല. എന്നിരുന്നാലും, ആപ്ലിക്കേഷനുള്ളിലെ റിവാർഡുകൾക്കായുള്ള ആഡുകൾ പ്രവർത്തിപ്പിക്കാം.