Sunday, February 23, 2025
SPORTS

ഫ്രഞ്ച് ഓപ്പൺ; ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സെമിയിൽ

ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സെമിയിൽ. ബൊപ്പണ്ണയും നെതർലൻഡ്സിൻറെ മാത്‌വെ മിഡിൽകൂപ്പുമാണ് സെമിയിൽ കടന്നത്. ബ്രിട്ടൻറെ ലോയ്ഡ് ഗ്ലാസ്പൂൾ, ഫിൻലാൻഡിൻറെ ഹാരി ഹീലിയോവര എന്നിവരെയാണ് 42 കാരനായ ബൊപ്പണ്ണയും പങ്കാളിയും പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾ ക്കാണ് അവർ വിജയിച്ചത്. സ്കോർ 4-6, 6-4, 7-6 (10-3) ആണ്.

ബൊപ്പണ്ണയും മിഡിൽകൂപ്പും സെമിയിൽ എൽ സാൽവഡോറിൻറെ മാർസെലോ അരെവാലോയെയും നെതർലൻഡ്സിൻറെ ജീൻ ജൂലിയൻ റോജറിനെയും നേരിടും.