എല്ലാവര്‍ക്കും സൗജന്യ ടെലി നിയമസഹായം ഈ വർഷം മുതൽ
ന്യൂഡല്‍ഹി: ടെലിഫോണിലൂടെ നിയമസഹായം നൽകുന്ന ടെലി ലോ സേവനം ഈ വർഷം മുതൽ എല്ലാവർക്കും സൗജന്യമാക്കുമെന്ന് നിയമമന്ത്രി കിരൺ റിജിജു. ഇതിനായി നിയമവകുപ്പ് നാഷണൽ ലീഗൽ സർ വീസസ് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ പബ്ലിക് സർവീസ് സെന്‍ററുകളിലെ ടെലി-വീഡിയോ കോൺഫറൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗപ്പെടുത്തി സേവനം ഉറപ്പാക്കും.
ഓരോ ജില്ലയിലും ഈ സേവനം ലഭ്യമാക്കുന്നതിനായി 700 അഭിഭാഷകരെ എൻ.എ.എൽ.എസ്.എ നിയോഗിച്ചിട്ടുണ്ട്. ജയ്പൂരിൽ നടന്ന ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി (എഐഎസ്എ) കോൺഫറൻസിൽ മന്ത്രി ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു മൊബൈൽ ആപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. 22 ഔദ്യോഗിക ഭാഷകളിൽ ആപ്പ് ലഭ്യമാണ്.