Saturday, January 24, 2026
LATEST NEWSSPORTS

ഫ്രാങ്ക് കെസ്സി ഇനി ബാഴ്‌സലോണയിൽ

ഫ്രാങ്ക് കേസി ടീമിനൊപ്പം ചേർന്നതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മാസങ്ങൾക്ക് മുമ്പ് തന്നെ താരവുമായുള്ള കരാർ ചർച്ചകൾ ടീം പൂർത്തിയാക്കിയിരുന്നു, ബാഴ്സലോണയും കെസിയും തമ്മിലുള്ള കരാർ 2026 വരെയാണ് ഉള്ളത് .

ഐവറി കോസ്റ്റ് താരത്തെ ബുധനാഴ്ച ബാഴ്സ ആരാധകർക്കും കാണികൾക്കും മുന്നിൽ അവതരിപ്പിക്കും. എസി മിലാനിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഒരു മുഴുനീള മിഡ്ഫീൽഡറായി കെസ്സിയെ കണക്കാക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് ബാഴ്സ പറഞ്ഞു. പ്രതിരോധത്തിൽ കഠിനാധ്വാനം ചെയ്യുന്നതിൻ പുറമെ ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും കേൾക്കപ്പുള്ള താരമാണ് കെസ്സി. “സമ്പൂർണ്ണ പാക്കേജ്” എന്നാണ് ബാഴ്സലോണ താരത്തെ വിശേഷിപ്പിച്ചത്.

ഫ്രാങ്ക് കെസി ആണ്…

ടോട്ടൽ മിഡ്ഫീൽഡർ. pic.twitter.com/JRVOQd3TUv