Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ!

തനിക്ക് ജന്മം തന്ന അമ്മയെ കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും അമ്മയും ജോലി ചെയ്യുന്നത് ഒരേ ആശുപത്രിയിലാണ് എന്ന സത്യം. ഈയിടെ ‘ഗുഡ് മോർണിംഗ് അമേരിക്ക’യ്ക്ക് നൽകിയ അഭിമുഖത്തിൽ ബെഞ്ചമിൻ ഹൾബെർഗ് തന്റെ ദത്തെടുക്കലിനെ കുറിച്ച് വെളിപ്പെടുത്തി. അവന്റെ വളർത്തച്ഛനും അമ്മയുമാണ് ഏഞ്ചലയും ബ്രയാൻ ഹൾബർഗും. അവർ അവന്റെ ശരിക്കുളള അമ്മയായ  ഹോളി ഷിയററിനെക്കുറിച്ച് അവനോട് പറയുകയായിരുന്നു.

“അത് എല്ലായ്പ്പോഴും വളരെ പോസിറ്റീവ് സംഭാഷണമായിരുന്നു. എന്റെ മാതാപിതാക്കൾ ഹോളിയോട് നന്ദി പ്രകടിപ്പിച്ചിരുന്നു. ഞാനവരോട് എങ്ങനെ നന്ദി കാണിക്കണം എന്ന് പറയുകയും അവരെ എങ്ങനെ കണ്ടുമുട്ടണം എന്ന് പറയുകയും ചെയ്തിരുന്നു” അവൻ വിശദീകരിച്ചു. ഒരു കൗമാരക്കാരിയായിരിക്കുമ്പോഴാണ് ഹോളി അവനെ പ്രസവിക്കുന്നതും ദത്ത് നൽകുന്നതും. അവളെപ്പോഴും അവനെ കുറിച്ച് ആലോചിച്ചിരുന്നു. “അവൻ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. അവധി ദിവസങ്ങളിലും അവന്റെ ജന്മദിനത്തിലും, പ്രത്യേകിച്ച്” അവർ പറഞ്ഞു.