Sunday, December 22, 2024
LATEST NEWS

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി.

24 മണിക്കൂർ നീണ്ട സമരം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ജീവനക്കാർ ജോലി നിർത്തി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സമരം ആരംഭിച്ചത്. 300 ഓളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കമ്പനിയിലെ 90 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.