Sunday, December 22, 2024
HEALTHKeralaLATEST NEWS

കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി പ്രവർത്തകർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരി, സഹായി സജ്ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്തു. ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടി.

കല്ലുവാതുക്കൽ അങ്കണവാടിയിലെ നാലു കുട്ടികളാണ് ചികിത്സ തേടിയത്. ഉഷയും സജ്നയും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അങ്കണവാടിയിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു.