Thursday, December 26, 2024
GULFLATEST NEWSSPORTS

ഫുട്ബോൾ ആവേശത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി

ഖത്തർ : അറബ് സംസ്കാരവും ലോകകപ്പ് ആവേശവും സംയോജിപ്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ കലാകാരി ബുതയ്ന അൽ മുഫ്ത ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ലോകകപ്പ് വേദികളും ചിഹ്നങ്ങളും ക്രമീകരിച്ചതുപോലെ, അറബ് സംസ്കാരമാണ് ഔദ്യോഗിക പോസ്റ്റുകളുടെയും മുഖമുദ്ര. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ പോസ്റ്റർ പ്രകാശനം ചെയ്തു. പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ശിരോവസ്ത്രം ആവേശത്തോടെ മുകളിലേക്ക് ഉയർത്തുന്നതാണ് പ്രധാന പോസ്റ്ററിലുള്ളത്.

വളരെയധികം നിറങ്ങൾ ഉപയോഗിക്കാതെ ആശയം വരയ്ക്കുന്ന ഒരു മോണോക്രോമാറ്റിക് പെയിന്റിംഗ് രീതിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ലോകകപ്പിന്റെ ആവേശം പ്രതിഫലിപ്പിക്കുന്ന മറ്റ് ഏഴ് പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്. ലോകകപ്പ് ആവേശത്തിനൊപ്പം അറബ് സംസ്കാരവും പാരമ്പര്യവും ആതിഥ്യമര്യാദയും ലോകത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നടപടികൾ.