Friday, January 17, 2025
LATEST NEWS

ഭക്ഷ്യ സംസ്കരണ കേന്ദ്രം; ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ച് ഉഗാണ്ട സർക്കാർ

ദുബായ്/കമ്പാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് സെന്‍റർ സ്ഥാപിക്കുന്നതിനായി ലുലു ഗ്രൂപ്പിന് ഉഗാണ്ട സർക്കാർ 10 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലയ്ക്കടുത്തുള്ള എന്‍റബെയിൽ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

യു.എ.ഇ.യിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന നബജ്നയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഉഗാണ്ടയുടെ വ്യാപാര മഖലയിൽ നിക്ഷപം നടത്താൻ ലുലു ഗ്രൂപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. ഉഗാണ്ടയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്ക് ശേഷമാണ് ഭൂമി അനുവദിച്ച് ഉഗാണ്ട സർക്കാർ ഉത്തരവിറക്കിയത്.