Sunday, January 25, 2026
HEALTHLATEST NEWS

ജപ്പാനിൽ ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

ജപ്പാൻ തങ്ങളുടെ ആദ്യത്തെ മങ്കിപോക്സ് വൈറസ് കേസ് കണ്ടെത്തിയതായി തിങ്കളാഴ്ച അറിയിച്ചു.

യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയ 30 കാരനായ ഒരാൾ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാണ്. ഇയാൾക്ക് തിണർപ്പ്, പനി, തലവേദന, ക്ഷീണം എന്നിവയുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിരതയാർന്ന അവസ്ഥയിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ടോക്കിയോ നിവാസിയായ രോഗി കഴിഞ്ഞ മാസം അവസാനം യൂറോപ്പിലേക്ക് പോയിരുന്നുവെന്നും ജൂലൈ പകുതിയോടെ ജപ്പാനിലേക്ക് മടങ്ങുന്നതിന് മുമ്പ് മങ്കിപോക്സ് പോസിറ്റീവ് ആയ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സമ്പർക്കത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് ഉദ്യോഗസ്ഥൻ വിശദീകരിച്ചില്ല. പക്ഷേ ടോക്കിയോ നിവാസിയുടെ പൗരത്വം വ്യക്തമാക്കാൻ വിസമ്മതിച്ചു.