Thursday, January 23, 2025
LATEST NEWS

‘സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല; നിയന്ത്രണം ഉടനില്ല’

കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാൽ നിയന്ത്രണങ്ങൾ ഉടനടി ആവശ്യമില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. “പ്രതീക്ഷിക്കുന്നത് പോലെ പണലഭ്യത ഉണ്ടായാല്‍, ട്രഷറി നിയന്ത്രണത്തിന്‍റെ ആവശ്യമില്ല. അർഹിക്കുന്ന കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് ബുദ്ധിമുട്ടിന് കാരണം. മാധ്യമങ്ങൾ ഇത് പറയണം. സാമ്പത്തിക ബുദ്ധിമുട്ട് എന്നതിനർത്ഥം ഖജനാവ് അടച്ചുപൂട്ടും എന്നല്ല. ഓവർ ഡ്രാഫ്റ്റ് ആവശ്യമാണെന്ന് കരുതുന്നില്ല. ഓവർ ഡ്രാഫ്റ്റ് നിയമപരമാണ്” അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.