Saturday, February 22, 2025
GULFLATEST NEWS

ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.

2022 ഡിസംബർ 23 മുതൽ സന്ദർശക വിസ പുനരാരംഭിക്കും. ലോകകപ്പിനിടെ ഖത്തറിലെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദർശക വിസയുള്ളവർക്ക് മാത്രമേ ഇത് ബാധകമാകൂ. റസിഡൻസ് വിസയുള്ളവർ, ഖത്തർ പൗരൻമാർ, ഖത്തർ ഐഡിയുള്ള ജിസിസി പൗരൻമാർ, പേഴ്സണൽ റിക്രൂട്ട്മെന്‍റ് വിസകൾ, വർക്ക് വിസ, എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.