Thursday, January 23, 2025
LATEST NEWSSPORTS

ഖത്തർ ഫിഫ ലോകകപ്പ്; ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

ദോഹ: ഫിഫ ലോകകപ്പിന് ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വിൽപ്പന ടൂർണമെന്റിന്റെ അവസാന ദിവസമായ ഡിസംബർ 18 വരെ തുടരും. ഓവർ-ദി-കൗണ്ടർ വിൽപ്പനയും ഉടൻ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന വിൽപ്പനയിൽ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

ടിക്കറ്റുകൾക്ക്: https://www.fifa.com/fifaplus/en/tickets