Tuesday, April 1, 2025
LATEST NEWSSPORTS

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്; 16 ടീമുകൾ യോഗ്യത നേടി

ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ൽ പങ്കെടുക്കാൻ 16 ടീമുകൾ യോഗ്യത നേടി.

ആതിഥേയ രാഷ്ട്രമായി ഇതിനകം യോഗ്യത നേടിയ ഇന്ത്യയ്ക്കൊപ്പം ചൈന, ജപ്പാൻ, മൊറോക്കോ, നൈജീരിയ, ടാൻസാനിയ, കാനഡ, മെക്സിക്കോ, യുഎസ്എ, ബ്രസീൽ, ചിലി, കൊളംബിയ, ൻയൂസിലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവയും യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ്‌ തിരിക്കാനുള്ള നറുക്കെടുപ്പ് ജൂൺ 24 ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടക്കും.