Tuesday, December 17, 2024
LATEST NEWSSPORTS

ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ നല്ല പ്രകടനങ്ങൾ ആണ് ഇന്ത്യക്ക് സഹായകമായത്.

റാങ്കിംഗിൽ 1198 പോയിന്റാണ് ഇന്ത്യക്കുള്ളത്. എ എഫ് സി ടീമുകളിൽ 19-ാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീൽ തന്നെയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബെൽജിയം രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാമതും ഫ്രാൻസ് നാലാമതുമാണ്.