Monday, March 10, 2025
LATEST NEWS

മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം

കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറൽ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വർഷത്തെ നേട്ടങ്ങൾക്ക് എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഫെഡറൽ ബാങ്കിനെ ആദരിച്ചു. ജിഎസ്ടി ദിനത്തോടനുബന്ധിച്ച് കൊച്ചി സെൻട്രൽ എക്സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും ടാക്സേഷൻ മേധാവിയുമായ പ്രദീപൻ കെ, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ശ്രീഹരി ജി എന്നിവർ,ജിഎസ്ടി, കേന്ദ്ര എക്സൈസ്, കസ്റ്റംസ് കമ്മിഷണർ ടി ടിജു ഐ.ആർ.എസിൽ നിന്ന് അനുമോദനം ഏറ്റുവാങ്ങി.