മസ്തിഷ്ക മരണം സംഭവിച്ച മകളുടെ അവയങ്ങൾ ധാനം ചെയ്ത് പിതാവ്; പുതുജീവൻ ലഭിച്ചത് അഞ്ചു പേർക്ക്
റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച മകളുടെ അവയവങ്ങൾ ദാനം ചെയ്ത് പിതാവ്. ഇതോടെ പുതു ജീവൻ ലഭിച്ചത് അഞ്ചു ജീവനുകൾക്ക്. 20 വയസുള്ള പെൺകുട്ടിയിൽ നിന്ന് 4 അവയവങ്ങൾ നീക്കം ചെയ്തതായും 5 രോഗികൾക്ക് അതിന്റെ പ്രയോജനം ലഭിച്ചതായും സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറ് അറിയിച്ചു
ഹൃദയം, വൃക്കകൾ, ശ്വാസകോശം, കരൾ എന്നിവയാണു രോഗികൾക്കു പ്രയോജനകരമായ അവയവങ്ങൾ. മരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ മറ്റൊരു രോഗിക്കു മെഡിക്കൽ സംഘം കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവ ദാതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ശസ്ത്രക്രിയയ്ക്ക് മുൻപു നടത്തേണ്ട ആശുപത്രിയിലെ മുന്നൊരുക്കങ്ങൾ, ഫീൽഡ് ആംബുലൻസ് ടീമും ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ആരോഗ്യമന്ത്രാലയം ഏകോപിപ്പിച്ചാണു നിർവഹിച്ചത്.