Monday, April 14, 2025
LATEST NEWSSPORTS

കാര്യവട്ടത്ത് രോഹിത്തിന്‍റെ കാലില്‍ തൊട്ട് ആരാധകന്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൽ കനത്ത സുരക്ഷയ്ക്കിടയിലും സുരക്ഷാവേലികളെല്ലാം മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാലില്‍ തൊട്ട് ആരാധകന്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം താരങ്ങള്‍ ഡ്രസ്സിം റൂമിലേക്ക് മടങ്ങവെയാണ് സംഭവം. ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ഡ്രസ്സിംഗ് റൂമിന് നേര്‍ക്ക് നടന്നുവരികയായിരുന്ന രോഹിത് ശര്‍മയുടെ കാലില്‍ തൊടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ ഗ്രൗണ്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.