Wednesday, January 22, 2025
GULFLATEST NEWS

യുഎഇയിൽ കനത്ത ചൂട്; 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം

ഷാർജ: യുഎഇയിൽ കനത്ത ചൂട് തുടരുകയാണ്. അബുദാബിയിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദുബായിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഫുജൈറയിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ കവിയില്ലെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഈർപ്പം കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്നും (23) നാളെയും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.