Wednesday, January 22, 2025
LATEST NEWSSPORTS

മികച്ച കളിക്കാരനുള്ള മാറ്റ് ബുസ്ബി പുരസ്കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച കളിക്കാരനുള്ള മാറ്റ് ബുസ്ബി പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടുന്നത്. 2003/04, 2006/07, 2007/08 സീസണുകളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വോട്ടിംഗിലൂടെയാണ് റൊണാൾഡോ പുരസ്കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 24 ഗോളുകളുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു. ഇതിൽ 18 ഗോളുകളും പ്രീമിയർ ലീഗിലാണ്. സ്പർസ്, നോർവിച്ച് എന്നിവർക്കെതിരെയും റൊണാൾഡോ ഹാട്രിക്ക് നേടി.