Sunday, December 22, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 32

എഴുത്തുകാരി: ജീന ജാനകി

പെണ്ണിന്റെ കോലം കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നി…. സംസാരം കേട്ടപ്പോൾ അത് പൂർത്തിയായി… അടിച്ചു താമരയായി നിൽക്കുവാ…. ആടുന്ന ആട്ടം കണ്ടിട്ട് വൈകാതെ ഭൂമീദേവിയെ താണുവണങ്ങുന്ന ലക്ഷണം ഉണ്ട്…. “മൈ ആൾ ആർ ആൾ ആർ യൂ ആർ മൈ ബ്യൂട്ടിഫുൾ റെഡ് ഈഗിൾ യൂ ആർ……” ഇവളിത് ഇപ്പോ കമ്പോസ് ചെയ്തതാണോ…. ഒന്ന് തല പുകഞ്ഞു ആലോചിച്ചപ്പോൾ കിട്ടി…. എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ…. ദൈവമേ എന്തൊരു കൊലാകാരി…

കള്ള് ഞാൻ ആരും കാണാതെ വച്ചതാണല്ലോ… ഇവളിത് എവിടുന്ന് തൊരന്നെടുത്തു….. ഈ മറുതയെക്കൊണ്ട് തോറ്റു…. “ശ്…ശ്…. ടോ… ഇങ്ങോട്ട് നോക്കെടോ കടുവേ…” “കടുവയോ, ആരാടീ കടുവ….” “നിങ്ങളാ കടുവ…. എന്റെ മാത്രം ചുന്ദരൻ കടുവ…..” “സത്യം പറ നീ കള്ള് കുടിച്ചോ…..” “ഏയ്….” “നീ ഒന്ന് ഊതിക്കേ…..” “ഫൂ…..” “അകത്തോട്ടല്ല…. പുറത്തോട്ട് ഊതെടീ….” “ഞാൻ ലവിടെ ഇരുന്ന കുപ്പിയിലെ വെള്ളം മാത്രേ കുടിച്ചുള്ളൂ….” പറഞ്ഞ് തീർന്നതും ‘ഠേ…’ വേറൊന്നുമല്ല… അവളുടെ കവിളിൽ എന്റെ കരപ്പാട് വീണതാ….. “ആഹ്……” “നിനക്ക് വേറൊന്നും കിട്ടീലേ പെണ്ണേ എടുത്തു മോന്താൻ ?” “അത് പിന്നെ എനിക്ക് എരിഞ്ഞോണ്ടല്ലേ….

കുറച്ചു എരിവ് കുറവുള്ള മുളക് നട്ടൂടേ… ആരോട് പറയാൻ… നടക്കാൻ മാത്രം പറമ്പിൽ ഇറങ്ങുന്ന ഇതിനോടോ… ദുഷ്ടാ… അതിന് എന്തിനാ തല്ലിയേ…. എനിക്ക് നീറുന്നു” “നിനക്ക് ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു… ആട്ടെ ഈ കോലത്തിൽ ഇങ്ങോട്ടെന്തിനാ കെട്ടിയെടുത്തെ…..” “കണ്ടോ കണ്ടോ എന്നോടൊട്ടും സ്നേഹമില്ല…. എന്റെ ലൈഫ് സ്പോയിലർ ആയേ… എനിക്ക് ഇപ്പോ പ്രതികാരം ചെയ്യണം…” “ആരോട്….” “കണ്ണേട്ടനോട്…..” “എന്നോടോ… എന്തിന്…..” “എന്നെ വേണ്ടാന്ന് പറഞ്ഞില്ലേ….” “അങ്ങനെ ഞാൻ പറഞ്ഞോ….” “അങ്ങനെ പറഞ്ഞില്ല…. എന്നാലും അതാ മനസ്സിൽ….” “ആരു പറഞ്ഞു…” “എനിക്കറിയാം….

എന്നെ പറഞ്ഞ് മാറ്റാനല്ലേ നോക്കുന്നേ…. പിന്നെ എന്തിനാ എന്നെ രക്ഷിച്ചത്…. അന്നാ രാത്രിയിൽ അവിടെ ഉപേക്ഷിച്ചൂടായിരുന്നോ..” പിന്നൊന്നും ആലോചിച്ചില്ല… വീണ്ടും ഒന്നൂടെ കൊടുത്തു കരണം പുകച്ചൊന്ന് ആ കവിളിൽ തന്നെ… അവളൊന്നു പിന്നിലേക്ക് വേച്ചെങ്കിലും വീണില്ല…. അല്ല പിന്നെ… അഹങ്കാരത്തിന് ഒരു പരിധി ഇല്ലേ… പിന്നെ അങ്ങോട്ട് മോങ്ങാൻ തുടങ്ങി…. മോങ്ങി മോങ്ങി മൂക്ക് പിഴിഞ്ഞ് എന്റെ ടീ ഷർട്ടിലും തേച്ചു…. “അയ്യോ ഈ കാലൻ എന്നെ തല്ലിക്കൊല്ലുന്നേ……” “ടീ…. കാറികൂവാതെ വായടക്കെടീ എരുമേ…. ഈ തല്ല് നീ ചോദിച്ചു മേടിച്ചതാണ്….

പിന്നെ നിന്റെ ആരോഗ്യമനുസരിച്ച് അധികം ബലം പിടിക്കാതെയാ രണ്ടെണ്ണം കവിളിൽ കിട്ടിയത്…. കണ്ണൻ അറിഞ്ഞൊന്ന് തന്നാൽ പിന്നെ നിന്നെ തറയിന്ന് വടിച്ചെടുക്കേണ്ടി വരും….. ഉടനെ ഒരു കൈ കൊണ്ട് വായ പൊത്തി…. ഒരു കൈ കൊണ്ട് കവിളും… കുഞ്ഞു പിള്ളാരെ പോലെയുള്ള അവളുടെ പ്രവൃത്തി കണ്ട് എനിക്ക് ചിരിയാണ് വന്നത്… “മ്ഹ…മ് മ്…ഹ്….” “വായിന്ന് കൈ മാറ്റിയിട്ട് പറയെടീ….” “ഇപ്പോ വാ തുറക്കാമോ….” “ആം…. തുറക്കാം…” “എനിക്ക് വേദനിക്കുന്നൂട്ടോ… ഇരുമ്പാണോ മനുഷ്യാ… പല്ല് പോയീന്ന് തോന്നണു…..” “നിനക്ക് നല്ല നാലെണ്ണം കിട്ടണം…. അല്ല നീ എന്ത് പറയാനാ വന്നത്….” “പറയാനായിട്ട് കവിളൊക്കെ പൊട്ടി… എന്നാലും സാരല്യ…. ഞാൻ പറഞ്ഞിട്ടേ പോവൂ….”

ദൈവമേ ഇതിന് വേദന ഒന്നും അറിയില്ലേ…. തലയ്ക്കു പിടിച്ചെന്ന് തോന്നുന്നു….. “കണ്ണേട്ടനറിയോ…. പണ്ട്… പണ്ട്… വൺസ് അപ്പോൺ എ ടൈം തോട്ടേ ഞാൻ കണ്ണാ… കണ്ണാ… എന്ന് വിളിച്ചു നടന്ന പെണ്ണാ…. പക്ഷേ ഇവിടെ വന്ന് എല്ലാവരുടെയും വായിൽ നിന്നും കണ്ണേട്ടന്റെ പേര് കേട്ടപ്പോൾ അതുവരെ തോന്നാത്തൊരു വൈബ്രേഷൻ ദേ ഇവിടെ…. അതെങ്ങനാ ഇപ്പോ പറയാ…. ആഹ്… കിട്ടിപ്പോയി… കണ്ണേട്ടൻ നനഞ്ഞ കൈ കൊണ്ട് സ്വിച്ചിൽ പിടിച്ചിട്ടുണ്ടോ…” “നിനക്ക് വയ്യേടീ…. തൊട്ടാൽ ഷോക്കടിച്ച് ചാവും പെണ്ണേ…..” “അതെ…. ജീവൻ പോകും പോലെ ശരീരം മുഴുവൻ തരിച്ച് കയറൂലെ…

അതേ ഫീലാ കണ്ണേട്ടനെ കാണുമ്പോളെനിക്കും തോന്നുന്നേ…. അടുത്തേക്ക് വരുമ്പോൾ എന്റെ ജീവൻ പോകും പോലെ തോന്നും….. ജ്ജാതി ഫീലാ….” “അങ്ങനൊക്കെ തോന്നോ….” “ആന്നേ… ഓരോ തവണ ഈ ശ്വാസം എന്റെ മേലേ വീഴുമ്പോളും ഞാൻ ശ്വാസം എടുക്കാൻ പോലും മറന്ന് പോകുവാ…. അന്ന് ചിഞ്ചൂനോട് ചിരിച്ചു മിണ്ടുന്നത് കണ്ടപ്പോൾ എനിക്ക് കുശുമ്പ് തോന്നി ശരിക്കും….” “എന്തിന്…..” “എന്നെ കാണുമ്പോൾ മോന്തേം വീർപ്പിച്ച് നിന്നിട്ട് അവളോട് ചിരിച്ചു മിണ്ടുന്നോണ്ട്…. ലൈഫിൽ ചക്കിയ്ക് കുശുമ്പ് തോന്നിയ ഒരേയൊരു കാര്യം അതാ…. കടുവ എന്നും ചക്കീടെയാ…. ജാനകിയുടെ മാത്രം രാവണനാ….

അന്നവൾ വള മേടിച്ചിട്ടപ്പോൾ പുല്ലിനേം തല്ലിക്കൊന്നു വിയ്യൂർക്ക് വണ്ടി കേറിയാലോ എന്ന് വരെ ആലോചിച്ചു…” “എന്നിട്ടെന്തേ ചെയ്യാത്തെ….” “അയ്യോ… അപ്പോ ഞാനെന്റെ പൊന്നിനെ എങ്ങനെ കാണും… എനിക്ക് ഗോതമ്പുണ്ട ഇഷ്ടല്ല…..” “അത്രയൊക്കെ നീ ചിന്തിച്ചോ…” “നിങ്ങടെ കാര്യമല്ലേ…. എല്ലാം ഗഹനമായിത്തന്നെ ഞാൻ ചിന്തിക്കും….” “എന്നെ കിട്ടിയില്ലെങ്കിലോ….” “ചക്കിയ്ക് ഒത്തിരി നഷ്ടം വന്നിട്ടുണ്ട്… പുറമേയുള്ള ഈ ചിരിയൊഴിച്ചാൽ നെഞ്ച് നിറയെ മുറിവാ…. മനസ്സിൽ കരയുന്നവർക്കേ മറ്റുള്ളവരെ ചിരിപ്പിക്കാൻ സാധിക്കുള്ളൂ…. അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ ചിരിയുടെ ചക്രവർത്തിയായ ചാർലി ചാപ്ലിൻ…

പുള്ളി തന്നെ പറഞ്ഞിട്ടില്ലേ…. ഐ ആൾവേയ്സ് ലൈക് വാക്കിംഗ് ഇൻ ദ റെയ്ൻ ,സോ നോ വൺ കാൻ സീ മീ ക്രൈയിംഗ്….. ഞാൻ മഴയിലൂടെ നടക്കുവാൻ ഇഷ്ടപ്പെടുന്നു, അതിനാലാരും എന്റെ കണ്ണുനീർ കാണുകയില്ലല്ലോ…. കണ്ണേട്ടാ….” “മ്…..” “കണ്ണേട്ടാ….” “എന്താടീ…” “നിങ്ങളെന്നെ കെട്ടിയില്ലേൽ നിങ്ങളെ ഞാൻ കൊല്ലും… എന്നിട്ട് ഞാനും ചാകും….” “അതെന്തിനാടീ എന്നെ കൊല്ലുന്നേ….” “നിങ്ങൾ വേറേ ആരേം കെട്ടാതിരിക്കാൻ….” “നിന്നെ എങ്ങനെയാടീ വീട്ടുകാര് സഹിക്കുന്നേ……” “അതിനെന്താ… ഞാൻ അവരുടെ ഐശ്വര്യദേവതയല്ലേ…. ദിനേശന്റെ വീട്ട് അഴകേ…. ഉൻപോലഴകി പിറക്കവുമില്ലെ….

ഇനി മേൽ പിറന്താൽ എന്റേം കടുവേടേം പിള്ളൈ…..” ഇവളിത് എന്ത് തേങ്ങയാണോ വിളിച്ചു പറയുന്നേ….. “അതേ കണ്ണേട്ടാ….. നമുക്ക് ഇരുന്ന് പ്രതികാരം ചെയ്യാം…. കാല് കഴക്കുന്നു….” “നീ പ്രതികരിച്ച് തീർന്നില്ലേ….” “നഹി….. നിങ്ങൾ ഇങ്ങോട്ട് ബൈഠിയേ……” എന്റെ ബെഡിൽ കേറി ചമ്രം പടിഞ്ഞ് ഇരുന്നു…. ഒരു കൈ താടിയിലും താങ്ങി ഇരിക്കുവാ…. പെണ്ണ് വൈലന്റ് ആകാതിരിക്കാൻ ഞാൻ അടുത്ത് ചെന്നിരുന്നു…. “കണ്ണേട്ടാ…. നിങ്ങൾ ദേ അപ്പുറത്തെ പറമ്പിൽ കൂടി ഉലാത്തിയാലും എനിക്ക് സിഗ്നൽ കിട്ടും…. രോമമൊക്കെ മുരിങ്ങാക്കോലു പോലെ അറ്റൻഷനായി നിൽക്കും…. സത്യം പറ….

നിങ്ങൾ ഫിറമോണും ഉൽപാദിപ്പിച്ചോണ്ടല്ലേ നടക്കുന്നേ…..” “ങേ….. അതെന്ത് തേങ്ങയാ….” “ഉരുളണ്ട….. അത് എന്നെ ഹഠാദാകർഷിക്കാനുള്ളതല്ലേ…. ന്തായാലും പൊളി സാനം… മനുഷ്യൻ ഉച്ചീം കുത്തി വീണില്ലേ….. അല്ല…. നിങ്ങൾക്കീ വക വികാരം ഒന്നൂല്ലേ…..” വികാരം ഒന്നൂല്ലെന്നോ…. കടിച്ചെടുക്കാനാ തോന്നുന്നേ…. പിന്നെ ഇപ്പോ എന്തേലും പറഞ്ഞാൽ ഇവളെന്നെ കേറി പീഡിപ്പിക്കും….. അതോണ്ട് ഞാനൊന്നു ചിരിച്ചു കൊടുത്തു….. “ശ്ശൊ…. എനിക്ക് നാണം വരണു…. ഇതാ…. ഈ ചിരിയാ….. എന്നെ അങ്ങ് കൊല്ലുവാ….. അതേ മീശ ഇങ്ങനല്ല…. ദേ ഇങ്ങനെ പിരിച്ച് വെക്കണം….”

അതും പറഞ്ഞെന്റെ മീശ പിരിച്ചു വച്ചു…. “അരേ…. വാഹ്….. എന്റെ ഇന്ദുചൂഡാ…. വെള്ളമടിച്ച് കോൺ തിരിഞ്ഞ് കേറി വരുമ്പോൾ തല വഴിയേ വെള്ളം കോരി ഒഴിക്കാനും തുലാവർഷത്തിലും കാലവർഷത്തിലുമൊക്കെ ഒരേ പുതപ്പിനടിയിൽ സ്നേഹിക്കാനും നിങ്ങടെ അഞ്ച് പിള്ളേരെ പെറ്റു പോറ്റാനും ഒടുവിൽ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ ചുവട്ടിൽ എരിയും നേരം കൂടെ എരിഞ്ഞ് കമ്പനി തരാനും നിങ്ങൾക്കൊരു കെട്ട്യോളെ വേണ്ടേ…. വേണമെങ്കിൽ എന്നെ എടുത്തോ…..” “നീ എന്തുകണ്ടിട്ടുരുമ്പെട്ടിറങ്ങിയതാടീ…..” “നിങ്ങളെ തന്നെ കണ്ടിട്ടാ….

എന്നെ കെട്ടിയില്ലേൽ ഉണ്ടല്ലോ നിങ്ങളെ മണവാളൻ പറഞ്ഞപോലെ അൽ അന്നമിനാനഹ അൽ ഒട്ടഹ ” “എന്നുവച്ചാൽ…..” “പാവപ്പെട്ട പെൺകൊച്ച് നിലാവത്തഴിച്ച് വിട്ട കോഴിയെ പോലെ നിങ്ങളേം ചുറ്റി വന്നിട്ടും അത് കാണാതെ അവളെ മൈൻഡ് ചെയ്യാതെ നടന്നാൽ അൽ പത്തലു…. അവനെ പത്തലൂരി അടിക്കണം എന്നാ പ്രമാളം…. സോറി പ്രണാമം…. പുല്ല്… എന്തോ ഒരു ണം….” എന്റെ കിളികൾ ഈ ആണ്ടിൽ മടങ്ങിയെത്തൂന്ന് തോന്നണില്ല….. വെളിയിലോട്ട് ഇറങ്ങട്ടെ അവന്റെ ചാക്കാല ഇന്ന് ഞാൻ നടത്തും… ********* ഇതേ സമയം വാതിലിന് പുറത്ത്….. സച്ചു സോഫയിൽ മേൽക്കൂര നോക്കി കിടപ്പുണ്ട്….

രാജി താടിക്ക് കൈയ്യും കൊടുത്ത് കസേരയിലിരിക്കുന്നു….. വെറുതെ ഇരുന്നപ്പോൾ രാജി വെറുതെ എഫ്എം റേഡിയോ ഓൺ ആക്കി…. ‘മരണം വരുമൊരു നാളോർക്കുക മർത്യാ നീ…..’ സച്ചു രാജിയെ ഉഴപ്പിച്ച് നോക്കിയപ്പോൾ അവൾ വീണ്ടും ചാനൽ കറക്കി…. ‘ഒടുവിലെ യാത്രയ്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു…..’ “ഓഫ് ചെയ്യെടീ പന്നീ…. കുറേ ദുരന്തം പാട്ടുകൾ….” “സാഹചര്യം വെച്ച് നോക്കിയാൽ കണ്ണൻ ചേട്ടായി കൊലപാതകി ആകാൻ ചാൻസുണ്ട്….” “അതെ…. പെണ്ണിനെ കൊല്ലാതിരുന്നാൽ മതി….” “അവളെ കൊല്ലുന്ന കാര്യമല്ല… ദി ഗ്രേറ്റ് ലിറ്റിൽ ബ്രദർ സച്ചുവിനെ കൊല്ലുന്ന കാര്യമാ….”

“കുന്തിരിക്കം എനിക്ക് ഇഷ്ടമാണ് എന്ന് കരുതി മൂട്ടിലീട്ട് പുകയ്കരുത്…..” “പുകഞ്ഞാലും ഞാൻ വെള്ളം കോരി ഒഴിച്ചോളാം…..” “അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ…. കൊന്നോ…?” “എന്തൊക്കെ ബഹളമായിരുന്നു… മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, തോക്ക്, ഉലക്കേട മൂട്…. അവസാനം പവനായി ശവമായി…..” “ഒന്ന് വിളിച്ചു നോക്കിയാലോ….” “ഓടിച്ചെല്ല്…. അടി എന്തായാലും ഉറപ്പായി…..” “എടീ രാജി എന്റെ ഒരു ഫോട്ടോ എടുത്തേ…..” “എന്തിനാ…..” “ഇനി ഈ കോലത്തിൽ കാണാൻ പറ്റീലെങ്കിലോ…..” “ഈ വാരഫലത്തില് ചേട്ടായിക്ക് ഭയങ്കര ദോഷായിരുന്നല്ലോ….

അംഗഭംഗം, അനാവശ്യമായ തല്ലുകൊള്ളൽ, മൂലക്കുരു, കുഷ്ഠം, ചൊറി എല്ലാം ഉണ്ടായിരുന്നു….. ഇതിലും ഭേദം മരിച്ചു പോകുമെന്ന് എഴുതിയാൽ മതിയാർന്നു…..” “എടീ…. ഒന്ന് വായടക്കെടീ….. അമ്മയ്ക് വീണവായന…. അവളുടെ അമ്മുമ്മേട നായർക്ക് പ്രാണവേദന…..” “ങേ….. ഈ പഴഞ്ചൊല്ല് അങ്ങോട്ട് സിങ്കാവുന്നില്ലല്ലോ….. ആ എന്തോ ആവട്ടെ… എന്റെ ഒരിത് വച്ചിട്ട് ചേട്ടായീടെ കാലുപിടിക്കുന്നതാ ആരോഗ്യത്തിന് നല്ലത്…..” “അതാ നല്ലത്… ചേട്ടായിയോട് കാര്യം പറയാൻ പോകുന്നതും പാഞ്ഞ് വരുന്ന ട്രെയിനിന്റെ മുന്നിൽ നിൽക്കുന്നതും ഒരുപോലെയാ… ആദ്യം ഇടി…. എന്തായാലും കിട്ടും… അത് വരെ ഒന്ന് ഉറങ്ങാം…. ചിലപ്പോൾ ഉറങ്ങുന്നത് കണ്ട് വെറുതേ വിട്ടാലോ….” “അതും ശരിയാ…..”

പെണ്ണ് വെറുതെ ഇരുന്ന് ചിരിക്കുവാ…. ഇവളുടെ റിലേ ഫുൾ പോയോ…. “കണ്ണേട്ടാ…..” “മ്…..” “എനിക്ക് കണ്ണേട്ടനിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അറിയോ..” “ഇല്ല….” “എനിക്കിഷ്ടം എന്റെ ചൂഡന്റെ ദേഷ്യം ആണ്… പിന്നെ ഈ മീശയും….” എനിക്ക് അത്ഭുതമാണ് തോന്നിയത്… വേറൊന്നും കൊണ്ടല്ല എല്ലാവരും നിയന്ത്രിക്കാൻ പറയുന്ന ഒരേയൊരു കാര്യമാണ് എന്റെ ദേഷ്യം… അതിനോടാണ് ഇവൾക്ക് ഇഷ്ടം എന്നറിഞ്ഞാൽ പിന്നെ അത്ഭുതം തോന്നിയില്ലെങ്കിലേ ഉള്ളൂ… “കണ്ണേട്ടാ….. കണ്ണേട്ടാ…..” “എന്താടീ….. ” “ദേ എന്റെ കണ്ണിലോട്ട് നോക്കിയേ…..” “എന്തേ… പൊടി വീണോ…..” “നശിപ്പിച്ച്…. റൊമാന്റിക് ആവാനും സമ്മതിക്കൂല…. നോക്ക്… കാണുന്നുണ്ടോ….?” “എന്ത്…..”

“പ്രളയം…. ഛേ…. പ്രണയം…..” “നിനക്ക് വട്ടാണോ പെണ്ണേ……” “അതേ…. ശരിക്കും വട്ടാ….. അതിന്റെ കാരണവും അതിനുള്ള മരുന്നും രണ്ടും നിങ്ങളാ…. ഒരുപാട് ഇഷ്ടാ കണ്ണേട്ടാ…. അന്ന് എന്നെ രക്ഷിക്കാൻ വന്നപ്പോൾ ഒരുപാട് ഞാൻ സന്തോഷിച്ചു… പെട്ടെന്ന് തന്നെ മറക്കണം എന്നൊക്കെ പറഞ്ഞപ്പോൾ ചങ്ക് പിടഞ്ഞുപോയി കണ്ണേട്ടാ…. അന്ന് തൊട്ടീ നിമിഷം വരെ കരയാത്ത ഒരു രാത്രിയും ഉണ്ടായിട്ടില്ല… കാലിൽ ചില്ല് പൊത്ത് ഞാൻ വീണപ്പോഴും കണ്ണ് തുറക്കാതെ തന്നെ മനസ്സിലായിരുന്നു എന്നെ വാരിയെടുത്തത് ആ കൈകളാണെന്ന്… കണ്ണേട്ടന്റെ നെഞ്ചിന്റെ താളം, കൈയിലെ വിറയൽ,

കണ്ണീരിന്റെ ചൂട്, ശബ്ദത്തിലെ ഇടർച്ച എല്ലാം ആ അർധബോധാവസ്ഥയിലും ഞാൻ അറിയുന്നുണ്ടായിരുന്നു… നിങ്ങടെ ശബ്ദം മാത്രമേ ഞാൻ കേട്ടുള്ളൂ…. കണ്ണേട്ടൻ പറഞ്ഞ ഓരോ വാക്കുകളും എനിക്ക് ഓർമ്മയുണ്ടായിരുന്നു….. നിന്റെ കണ്ണേട്ടനാ വിളിക്കുന്നേ…. നിന്റെ കടുവയാ വിളിക്കുന്നേ… എന്നൊക്കെ പറഞ്ഞതും… എന്നെ മോളേന്നും വിളിച്ചതും എല്ലാം…” അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു… യാന്ത്രികമായി എന്റെ കൈകൾ അവളുടെ തലയിൽ തഴുകി… “കണ്ണേട്ടനറിയില്ല അപ്പോ എനിക്ക് എന്താ തോന്നിയയെന്ന്…. ആ നിമിഷം മരിച്ചിരുന്നെങ്കിൽ പോലും ഞാൻ സന്തോഷത്തോടെ പോയേനെ…

എന്നോട് ഇഷ്ടം പറഞ്ഞില്ലെങ്കിൽ പോലും ഞാൻ കണ്ണേട്ടന്റെ ഉള്ള് തൊട്ടറിഞ്ഞതാ…. കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് കണ്ണേട്ടന്റേത് ആയിരിക്കും… മറ്റൊരു താലിയ്ക് മുന്നിൽ തല കുനിയ്കാൻ ജാനകി ഉണ്ടാകില്ല…. എന്നെ ഇങ്ങനെ മാറ്റി നിർത്തല്ലേ കണ്ണേട്ടാ…. വേണ്ടെന്ന് തോന്നിയാൽ എന്നെ കൊന്ന് കളഞ്ഞേക്ക്…. എനിക്ക് പറ്റില്ല കണ്ണേട്ടാ……. കണ്ണേട്ടന്റെ സ്നേഹം ഒരു നിമിഷമെങ്കിലും എനിക്ക് നൽകാൻ ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ പകരമായെന്റെ ജീവൻ തന്നെ ഞാൻ കൊടുക്കും….” അവളുടെ കണ്ണുനീർ എന്റെ നെഞ്ചിനെ നനച്ചു…. പതിയെ ഞാനവളുടെ തല ഉയർത്തി….

എന്റെ കണ്ണിലെ കണ്ണുനീർ കണ്ട് അവൾ എന്നെ നോക്കി കരയരുതെന്ന് തലയാട്ടി… പിന്നീട് എന്റെ രണ്ട് കണ്ണുകളിലും അമർത്തി ചുംബിച്ചു… എന്റെ രോമകൂപങ്ങൾ എണീറ്റു… നെഞ്ചിടിപ്പേറി… ദേഹത്തൂടെ ഒരു തരിപ്പ് പാഞ്ഞുപോയി… അവളുടെ കണ്ണുകൾക്കുള്ളിൽ ആർത്തിരുമ്പുന്ന പ്രണയം ഞാൻ കാണുന്നുണ്ടായിരുന്നു… പതിയെ അവളുടെ നോട്ടം എന്റെ ചുണ്ടുകളിൽ വീണു…. ഞാനേതോ മായാലോകത്തായിരുന്നു…. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്വന്തമാക്കി… എന്റെ സിരകൾക്ക് ചൂട് പിടിക്കാൻ തുടങ്ങി… എന്റെ കരങ്ങൾ അവളെ വലയം ചെയ്തു…

ചോര ചവർപ്പ് കലർന്ന ഉമിനീരിനൊപ്പം അവളുടെ കണ്ണുനീരിന്റെ ഉപ്പുരസവും ഞാൻ നുണഞ്ഞു…. പതിയെ അവളെന്റെ അധരങ്ങളെ സ്വതന്ത്രമാക്കി… എന്റെ ഒരു കൈ അവളുടെ ഇടുപ്പിൽ മുറുകി…. അവളുടെ നിശ്വാസങ്ങൾ ഉയർന്നു കേട്ടു…. വിരലുകൾ കൊണ്ട് കഴുത്തിലേക്ക് വീണു കിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി… അവളുടെ ബ്യൂട്ടീ സ്പോട്ടിൽ അതായത് കഴുത്തിലെ കുഞ്ഞ് മറുകിൽ എന്റെ നോട്ടം എത്തി… എന്നെ പലപ്പോഴും ആകർഷിച്ച ആ കുഞ്ഞ് മറുകിൽ ഞാൻ അമർത്തി ചുംബിച്ചു… ചക്കിയുടെ ശരീരം ഒന്ന് വിറച്ചു…. പിന്നീട് ചെറുതായി അവിടെ കടിച്ചു…. “സ്സ്……”

പെണ്ണിന് വേദനിച്ചു… ഞാനവളുടെ അവളുടെ കണ്ണിലേക്ക് നോക്കി… പെണ്ണിന്റെ കവിളൊക്കെ തുടുത്തു… പെട്ടെന്നാ അവൾടെ മുഖം മാറിയത്…. കൈ കൊണ്ട് വാ പൊത്തിയപ്പോൾ എനിക്ക് മനസ്സിലായി വാളു വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്… വേഗം വാഷ് റൂമിലേക്ക് കയറ്റിയതും കഴിച്ചത് മുഴുവൻ വാളഭിഷേകം നടത്തി…. വായും കഴുകിച്ചു…. ഹാന്ഡ് ഷവർ കൊണ്ട് തല മാത്രം കഴുകി…. ടൗവ്വലുമെടുത്ത് പെണ്ണിനെ ബെഡിലിരുത്തി തല തോർത്താൻ തുടങ്ങി… അവളെന്റെ വയറിലേക്ക് തലവെച്ച് അരയിൽ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞിനെ പോലെ ഇരുന്നു…. തല തോർത്തി കഴിഞ്ഞപ്പോഴേക്കും കാന്താരിയെ നിദ്രാദേവി മാടിവിളിക്കാൻ തുടങ്ങി…

പതിയെ ഞാൻ അവളെ കട്ടിലേക്ക് കിടത്തി… എഴുന്നേറ്റ് പോകാൻ തുടങ്ങവെ എന്റെ കൈയിൽ അവൾ പിടിച്ചു…. പാതി മയക്കത്തിലും അവൾ പറയുന്നുണ്ടായിരുന്നു… “എന്നെ ഇട്ടേച്ച് പോകല്ലേ കണ്ണേട്ടാ…. എനിക്ക് പേടിയാ…” അതും പറഞ്ഞ് അവൾ മയക്കത്തിലേക്ക് വീണു…. കവിളിൽ അഞ്ച് വിരലും പതിഞ്ഞ് കിടപ്പുണ്ട്… ഞാൻ പതിയെ കവിളിൽ തലോടി… ഉറക്കത്തിലും വേദനയിൽ അവളുടെ മുഖം ചുളിഞ്ഞു… “നിനക്ക് എന്നോടുള്ള ഇഷ്ടം എത്രയാണെന്ന് എനിക്കറിയാം പെണ്ണേ… ഈ രാവണന്റെ മനസ്സിൽ പതിഞ്ഞ ഒരേ ഒരു പെണ്ണ് അത് നീയാടീ കുഞ്ചുംനൂലി… എന്റെ ഇഷ്ടം അത് ഞാൻ നിന്നോട് പറയും….

പക്ഷേ അതിന് മുമ്പ് നിന്നെ ഞാനൊന്നു വട്ടം കറക്കും…. രാവണന്റെ കളി നീ കാണാൻ പോകുന്നതേയുള്ളൂ…. നമുക്ക് ടോം ആൻഡ് ജെറി കളിക്കാട്ടോ… രാവണന്റെ പ്രണയം അത് അത്ര എളുപ്പമാവില്ല സ്വീകരിക്കാൻ… നിന്റെ പ്രണയം ഒഴുകുന്ന പുഴപോലെ ശാന്തമാണെങ്കിൽ എന്റേത് ആർത്തിരമ്പുന്ന കടൽ പോലെ പ്രചണ്ഡമായതാണ്…. നീ തണുപ്പാണെങ്കിൽ ഞാൻ അഗ്നിയാണ്… നിനക്ക് പഞ്ഞിയുടെ മൃദുലതയാണെങ്കിൽ എനിക്ക് കാരിരുമ്പിന്റെ ഉറപ്പാണ്… നീ എന്നെ ഇതേ രൂപത്തിൽ തന്നെ ഉൾക്കൊള്ളണം…..” പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു… മയക്കത്തിലും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു…

പുതപ്പെടുത്ത് പുതച്ചുകൊടുത്ത ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി…. സച്ചു സോഫയിൽ കിടന്നു ഉറങ്ങണുണ്ട്… നല്ലത് കൊടുക്കാൻ വേണ്ടിയാണ് പോയത്… എങ്കിലും രണ്ടും കൂടി കുറേ സോപ്പിട്ട് പതച്ചോണ്ട് ഞാൻ വെറുതെ വിട്ടു…. ********** രാവിലെ എണീറ്റപ്പോൾ തല പൊട്ടി പൊളിയുന്ന വേദന…. ഓഹ് ആരേലും എന്റെ തല തല്ലിപ്പൊളിച്ചോ എന്തോ… വായും തുറക്കാൻ വയ്യ… ഇതെവിടെയാ ഞാൻ… ങേ… ങേ… അയ്യോ കടുവയുടെ റൂം…. ഭാഗ്യം തപ്പി നോക്കിയപ്പോൾ കഴുത്തിന്റെ മേലേ തന്നെ ഉണ്ട്…. കവിളൊക്കെ നീരടിച്ചിരിപ്പുണ്ട്… ഞാനെങ്ങനെ ഇവിടെ വന്നു…. എവിടേലും വീണപ്പോൾ എടുത്തോണ്ട് കിടത്തിയതാണോ….

“ഹലോ….. മഹാറാണി കെട്ടിറങ്ങിയോ…. മോര് വല്ലതും വേണോ…” ആരാ ഇത് രാവിലെ തന്നെ…. നോക്കുമ്പോൾ കടുവ…. ഇങ്ങേരെന്തിനാ മോരെന്നും തൈരെന്നും പറയുന്നത്… ആർക്കറിയാം… പറയുമ്പോലെ ഇങ്ങേരെന്താ നേരത്തെ എണീറ്റത്…. “കണ്ണേട്ടൻ നേരത്തെ എണീറ്റോ….” “നേരത്തെയോ…. പത്ത് മണി കഴിഞ്ഞു… വല്ലതും അറിഞ്ഞോ…” “അയ്യോ എന്നെ വിളിക്കാത്തെന്താ….” “അതിന് നിനക്ക് ബോധം വേണ്ടേ…. കള്ളും കുടിച്ച് എന്നെ എന്തൊക്കെയാടീ ചെയ്തേ…..” എന്റെ കിളികൾ കൂടോടെ പറന്ന് പോയി… അയ്യേ…. ഇങ്ങേരെന്താ ഈ പറയുന്നേ….. ഞാനെന്ത് ചെയ്യാൻ…

“നീ എനിക്ക് ഇങ്ങോട്ട് തന്നത് ഞാൻ പലിശയും ചേർത്ത് തിരിച്ചു തരും കേട്ടോടീ കാന്താരി…. കണ്ണന് ഒന്നും കടം വച്ച് ശീലമില്ല…” എന്നിട്ട് കടുവ അങ്ങേരുടെ ചുണ്ട് ഒന്ന് തടവിയിട്ട് ചിരിച്ചുകൊണ്ട് മീശ പിരിച്ചു… എന്നിട്ട് എന്നെ നോക്കി സൈറ്റ് അടിച്ചു ശേഷം മൂളിപ്പാട്ടും പാടി ഇറങ്ങിപ്പോയി… ദൈവമേ എനിക്ക് പ്രാന്തായതാണോ… അതോ കടുവയ്ക് പ്രാന്തായോ…. ഇങ്ങേരെന്താ ഇങ്ങനെ…. ഇതെന്റെ കടുവയല്ല…. എന്റെ കടുവ ഇങ്ങനെയല്ല…. തലയ്ക്കു ഒരു തട്ടും കൊടുത്തു കുറേ നേരം ആലോചിച്ചപ്പോൾ ഇന്നലത്തെ സംഭവങ്ങൾ ഓരോന്നായി എന്റെ മുന്നിൽ തെളിഞ്ഞു…. സുബാഷ്….. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ…. ഇപ്പോ അങ്ങേര് അടിച്ച ആണി എന്റെ നെഞ്ചത്തായിരുന്നോ എന്റെ കണ്ണാ….. അറിയാതെ കവിളിൽ കൈ വച്ചു പോയി….(തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 31