Tuesday, December 17, 2024
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഒമ്പത് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്കോർ ചുരുക്കത്തിൽ: ദക്ഷിണാഫ്രിക്ക 118-10, 169-10. ഇംഗ്ലണ്ട് 158, 130-1.

ആദ്യ ടെസ്റ്റിൽ തോറ്റ ഇംഗ്ലണ്ട് അടുത്ത രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്‍റെ ഒല്ലി റോബിൻസൺ പ്ലെയർ ഓഫ് ദി മാച്ചായും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയെ പ്ലെയർ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ വെറും 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 30 റൺസെടുത്ത മാർക്കോ ജാൻസനാണ് സന്ദർശകരുടെ ടോപ് സ്കോറർ.