Wednesday, March 26, 2025
LATEST NEWSSPORTS

ഫുട്‌ബോള്‍ ആരാധകരെ ഖത്തർ ലോകകപ്പിന് പോകുന്നതില്‍ നിന്ന് വിലക്കി ഇംഗ്ലണ്ടും വെയില്‍സും

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച് മത്സരങ്ങൾ കാണാനും സമീപ രാജ്യങ്ങളിലേക്ക് പോകുന്നതിനും 1,308 പേർക്ക് വിലക്കേർപ്പെടുത്തും.

ഇത്തരക്കാർ പാസ്പോർട്ട് കൈമാറാതിരിക്കുകയും ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്‌താൽ ആറ് മാസം വരെ തടവും പരിധിയില്ലാത്ത പിഴയും അനുഭവിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നവംബർ 10 മുതൽ ഖത്തർ ലോകകപ്പ് അവസാനിക്കുന്നതുവരെ ഖത്തർ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ 1308 പേർക്ക് പാസ്പോർട്ട് അനുവദിക്കാൻ പ്രത്യേകം അപേക്ഷിക്കണം.