Friday, November 15, 2024
LATEST NEWSTECHNOLOGY

എൻജിൻ തകരാർ; ആർട്ടെമിസ്-1 ദൗത്യം മാറ്റി

കേപ് കനവെറൽ: ചന്ദ്രനിലേക്ക് മനുഷ്യരെ തിരികെ കൊണ്ടുവരുന്ന ആർട്ടെമിസ് മിഷൻ സീരീസിലെ നാസയുടെ ആദ്യ വിക്ഷേപണം മാറ്റിവച്ചു. എഞ്ചിൻ തകരാർ കാരണം ആർട്ടെമിസ് 1 വിക്ഷേപണം മാറ്റിവച്ചതായി നാസ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നാസ പറഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് ആർട്ടെമിസ് 1 പുറപ്പെടേണ്ടിയിരുന്നത്. റോക്കറ്റിന്‍റെ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ പരീക്ഷണ ദൗത്യത്തിൽ മനുഷ്യ യാത്രക്കാർ ആരുമില്ല. ആദ്യ ദൗത്യത്തിൽ ഓറിയോൺ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശ്രമിക്കും. 2024 ൽ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യിക്കാനും 2025 ൽ ആദ്യ വനിത ഉൾപ്പെടെയുള്ള യാത്രക്കാരെ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുവരാനും നാസ പദ്ധതിയിടുന്നു.