56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ വാരി എമ്മ മക്കിയോണ്‍
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഓസ്ട്രേലിയയുടെ നീന്തൽ താരം എമ്മ മക്കിയോൺ. ബർമിംഗ്ഹാമിൽ പങ്കെടുത്ത 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ എമ്മ നീന്തൽക്കുളത്തിൽ നിന്ന് നേടി.
2022ലെ കോമൺവെൽത്ത് ഗെയിംസ് ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് എമ്മ അവസാനിപ്പിക്കുന്നത്. ആകെ 72 രാജ്യങ്ങളാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്. എമ്മ അതിൽ 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ നേടി. 72 രാജ്യങ്ങളിൽ 16 രാജ്യങ്ങൾ മാത്രമാണ് എട്ടോ അതിലധികമോ മെഡലുകൾ നേടിയത്.