Thursday, November 21, 2024
GULFLATEST NEWS

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബായ്യും അറിയിച്ചത്. എന്നിരുന്നാലും, യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ, അവർ അത് ധരിക്കേണ്ടതായി വരും. വിമാനത്തിൽ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, നിർബന്ധമല്ലെങ്കിലും, അത് ചെയ്യാനും അനുവാദമുണ്ട്.