കൈമുട്ടിനു പരുക്ക്; സങ്കേതിന് കൈവിട്ടത് സ്വർണം
ബർമിങ്ങാം: വലതു കൈമുട്ടിനേറ്റ പരിക്ക് മൂലം സങ്കേത് സർഗാറിന് അവസാന നിമിഷം നഷ്ടമായത് കോമൺവെൽത്ത് സ്വർണം. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ, അവസാന റൗണ്ടിൽ രണ്ടാം തവണ 139 കിലോഗ്രാം ഉയർത്താൻ ശ്രമിക്കുന്നതിനിടെ സങ്കേതിന്‍റെ കൈയിൽ നിന്ന് ബാർ വഴുതി വീണു. വേദനകൊണ്ട് പുളഞ്ഞ താരം തിരിച്ചുവരാൻ മറ്റൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിർണായകമായ രണ്ട് അവസരങ്ങൾ സങ്കേത് നഷ്ടപ്പെടുത്തിയപ്പോൾ മലേഷ്യയുടെ മുഹമ്മദ് അനീഖ് 142 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി. ആകെ 248 കിലോഗ്രാം ഭാരമാണ് സങ്കേത് ഉയർത്തിയത്. 249 കിലോഗ്രാമാണ് മലേഷ്യൻ താരം ഉയർത്തിയ ഭാരം. മത്സരത്തിന്‍റെ സ്നാച്ച് റൗണ്ടിൽ സങ്കേത് മുന്നിലായിരുന്നു.
സങ്കേത് പിന്നീട് വലതുകൈ കെട്ടിയാണ് മെഡൽ സ്വീകരിക്കാൻ എത്തിയത്.