Tuesday, January 21, 2025
GULFLATEST NEWS

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ്.

പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.32നാണ് ഭൂചലനമുണ്ടായത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും തുടര്‍ന്നുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

യു.എ.ഇ.യിൽ ഒരിടത്തും ഭൂചലനം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ദുബായ്, ഷാർജ, ഉമ്മുല്‍ഖുവൈന്‍, അജ്മാൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബഹ്റൈൻ, ഖത്തർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഇറാനിൽ മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.