Sunday, January 25, 2026
GULFLATEST NEWS

ദുല്‍ഖർ ചിത്രം ‘സീതാരാമം’ യുഎഇയില്‍ ഇന്ന് റിലീസ്

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയിൽ റിലീസ് ചെയ്യും. സെൻസർ ചെയ്ത ശേഷമാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ പേരുകളും ദുൽഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1965 ലെ ഒരു യുദ്ധ പശ്ചാത്തലത്തിൽ ഒരുക്കിയ സീതാരാമം പ്രേക്ഷകർക്കിടയിൽ നന്നായി മുന്നേറുകയാണ്. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. മൃണാൾ താക്കൂർ സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.