ഫിലിപ്പിനോ ബാലന്റെ പാട്ട് പങ്കുവെച്ച് ദുബായ് കിരീടാവകാശി
ഫിലിപ്പിനോ ബാലന്റെ പാട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നാല് വയസ്സുകാരനായ കേൽ ലിം ആലപിച്ച കവർ ഗാനമാണ് ശൈഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ വൈറൽ ഗാനത്തിന് ധാരാളം പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്.
Thank you for reading this post, don't forget to subscribe!1996-ൽ ബീ ഗീസ് സഹോദരൻമാർ പാടിയ ‘ഐ നോ യൂ റൈസ് ഇൻ ദ മോണിങ് സൺ’ എന്ന ഗാനമാണ് കേൽ ലിം പാടിയത്. ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 12 ലക്ഷം പേരാണ് കണ്ടത്.
കേൽ ലീമിന്റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയിട്ടാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ റോഡിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്യുടെ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇത്തരത്തിൽ വൈറലാവുന്ന വീഡിയോകൾ പങ്കുവെക്കുന്ന പതിവ് ശൈഖ് ഹംദാനുണ്ട്.