Saturday, February 22, 2025
GULFLATEST NEWS

‌‌‌ദുബായ് മിറാക്കിൾ ഗാർഡൻ നിരക്ക് വർധിപ്പിച്ചു; 10ന് തുറക്കും

ദുബായ്: വൈവിധ്യമാർന്ന പൂക്കളാൽ വിസ്മയിപ്പിച്ച മിറാക്കിൾ ഗാർഡൻ, ഈ സീസണിലെ പ്രവേശന ടിക്കറ്റുകളുടെ വില പരിഷ്കരിച്ചു. ഗാർഡന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 10ന് പതിനൊന്നാം സീസണിനായി വീണ്ടും തുറക്കുമ്പോൾ പുതുക്കിയ നിരക്കുകൾ ഈടാക്കും.

അഡൾട്ട് ടിക്കറ്റ് നിരക്ക് 75 ദിർഹമാണ്. അതേസമയം, 3നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 60 ദിർഹം നൽകണം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. ഇതുവരെ, മിറാക്കിൾ ഗാർഡൻ മുതിർന്നവർക്ക് 55 ദിർഹവും കുട്ടികൾക്ക് 40 ദിർഹവുമായിരുന്നു ഈടാക്കിയിരുന്നത്.