Monday, January 20, 2025
LATEST NEWSTECHNOLOGY

കയ്യടി നേടി ‘ദ്രോണ’; നിർമിച്ചത് കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ

ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8 കാലുകളിൽ നീങ്ങുന്ന മൂവിങ് മെക്കാനിസമായ ‘ദ്രോണ’. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് റോബോട്ട് എന്ന് വിളിക്കാവുന്ന ദ്രോണ നിർമിച്ചത്.

റോബോട്ടുകളെപ്പോലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിലും, കുറഞ്ഞ ചെലവിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ദ്രോണയുടെ നേട്ടം.