ഡയറ്ററി ഷുഗർ അമിതവണ്ണത്തിന്റെയും പ്രമേഹത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു
ഡയറ്ററി ഷുഗർ കുടൽ മൈക്രോബയോമിന്റെ ഘടന മാറ്റുകയും അമിതവണ്ണം, പ്രമേഹം എന്നിവയിൽ നിന്നുള്ള സംരക്ഷണം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠന റിപ്പോർട്ട്.
എലികളിൽ നടത്തിയ ഒരു പഠനത്തിലാണ് ഡയറ്ററി ഷുഗർ കുടൽ മൈക്രോബയോമിന്റെ ഘടന മാറ്റുന്നുവെന്ന് കണ്ടെത്തിയത്. ഉപാപചയ രോഗം, പ്രീ-പ്രമേഹം, ശരീരഭാരം വർദ്ധിപ്പിക്കൽ എന്നിവയിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ ഒരു ശൃംഖലതന്നെ ഇത് സജ്ജീകരിക്കുന്നെന്നാണ് കണ്ടെത്തൽ.