Wednesday, January 22, 2025
LATEST NEWSSPORTS

അടുത്ത സീസണിലും ചെന്നൈയെ ധോണി നയിക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലും ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും. ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2022 സീസൺ (ഐപിഎൽ) ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വിയിലേക്ക് വീണതോടെ ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വെച്ച് ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ധോണി വീണ്ടും നായകനാവുകയും ചെയ്തു. 

2022ലെ ഐപിഎൽ സീസൺ അവസാനത്തോടെ ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാണികള്‍ക്ക് മുന്‍പില്‍ വെച്ച് ഗുഡ്‌ബൈ പറയാതെ പോകുന്നത് അനീതിയാവും എന്നാണ് ധോണി പ്രതികരിച്ചത്.