Saturday, November 23, 2024
LATEST NEWSSPORTS

ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര ധവാൻ നയിക്കും

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാര്യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (ഡബ്ല്യുകെ), സഞ്ജു സാംസൺ (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശർദ്ദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടംനേടി.

ജൂലൈ 22ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടും. ഏകദിനത്തിന് ശേഷം കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും വെസ്റ്റിൻഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റ ശേഷം ശിഖർ ധവാൻ ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാകും. കെഎൽ രാഹുൽ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവർക്കാണ് സെലക്ടർമാർ നായകസ്ഥാനം നൽകിയത്.