Sunday, December 22, 2024
LATEST NEWSSPORTS

208 റൺസ് നേടിയിട്ടും തോല്‍വി; ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

മൊഹാലി: മൊഹാലിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20യിൽ 208 റൺസ് സ്കോർ ചെയ്തിട്ടും ജയിക്കാനാകാത്തതിനാൽ നാണക്കേടിന്‍റെ മറ്റൊരു റെക്കോർഡും ഇന്ത്യയുടെ പേരിൽ. ടി-20യിൽ സ്വന്തം മണ്ണിൽ 200ലധികം റൺസ് നേടിയിട്ടും 2 തവണ തോൽക്കുന്ന ടീമായി ഇന്ത്യ. 2016 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ നാണക്കേട് നേരിടേണ്ടി വന്നിരുന്നു.

മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യയ്ക്ക് ഇതേ രീതിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2016-ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക ഇത്തരമൊരു തോൽവി ഏറ്റുവാങ്ങിയത്.