Friday, April 25, 2025
LATEST NEWSSPORTS

തോല്‍വി, കുറഞ്ഞ ഓവര്‍ നിരക്ക്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം

ബിര്‍മിങ്ഹാം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ തോൽവിയെ തുടർന്ന് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുറഞ്ഞ ഓവര്‍ നിരക്കിന് പോയിന്റ് നഷ്ടമാവുക കൂടി ചെയ്തതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായത്.

52.08 പോയിന്‍റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 52.38 ശതമാനവുമായി പാകിസ്ഥാൻ ഇന്ത്യയേക്കാൾ മൂന്നാം സ്ഥാനത്താണ്. 77.78 പോയിന്‍റുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 71.43 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.