ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
വിൽപ്പന നിയന്ത്രണങ്ങൾ നീക്കുന്നതോടെ ആഭ്യന്തര അസംസ്കൃത എണ്ണയുടെ നിർമ്മാതാക്കൾക്ക് വിപണന സ്വാതന്ത്ര്യം ലഭിക്കും. ഇതോടെ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ഉത്പാദകർക്ക് അവരുടെ ഇഷ്ടാനുസരണം ആഭ്യന്തര വിപണിയിൽ വിൽക്കാൻ കഴിയും.
കേന്ദ്രസർക്കാരിൻറെ ഏറ്റവും പുതിയ തീരുമാനത്തോടെ, ഉൽപാദന പങ്കാളിത്ത കരാറിലെ വ്യവസ്ഥകൾ 2020 ഒക്ടോബർ 1 മുതൽ സർക്കാരിനോ അതിൻറെ നോമിനികൾക്കോ സർക്കാർ കമ്പനികൾക്കോ ഒഴിവാക്കും.