Friday, January 17, 2025
LATEST NEWSSPORTS

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് തിരിച്ചെത്തൽ. ടീമിൽ തുടരുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ ഈ വരവിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് കൂടുതൽ സമയം വേണമെന്ന് പറഞ്ഞാണ് റൊണാൾഡോ പ്രീ സീസൺ ടൂർണമെന്‍റിൽ നിന്ന് പിൻമാറിയത്.