Thursday, November 21, 2024
LATEST NEWSTECHNOLOGY

ഐഫോണ്‍ 14-ലെ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍; റോളര്‍കോസ്റ്ററിലിരുന്നവർക്ക് പണികിട്ടി

ഐഫോൺ 14 ലെ പുതിയ സവിശേഷതകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ എമർജൻസി സർവീസ് നമ്പറായ 911-ലേക്ക് അറിയിപ്പ് എത്തിക്കാനുള്ള സൗകര്യമാണിത്. എന്നാൽ ഈ സംവിധാനത്തിൽ ഒരു പ്രശ്നമുണ്ട്.

അമ്യൂസ്മെന്‍റ് പാർക്കുകളിലെ റോളർ കോസ്റ്ററിൽ ഇരിക്കുന്നവരുടെ ഫോണുകളിൽ നിന്ന് 911 ലേക്ക് നിരന്തരം ഫോൺ കോളുകൾ പോകുന്നു. റോളർ കോസ്റ്റർ വാഹനം തിരിയുന്നതും മറിയുന്നതും വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണിലെ ക്രാഷ് ഡിറ്റക്ഷൻ സിസ്റ്റം എമർജൻസി സർവീസ് നമ്പർ 911 ലേക്ക് വിളിക്കുന്നത്.

അപകടത്തിൽപ്പെടുമ്പോൾ ഐഫോൺ 14 കൈവശം വയ്ക്കുകയാണെങ്കിൽ, അതിൽ ഒരു അലർട്ട് ദൃശ്യമാകും, ഈ അലർട്ട് പിൻവലിച്ചില്ലെങ്കിൽ, ഫോണിൽ നിന്ന് എമർജൻസി സർവീസ് നമ്പറിലേക്ക് വിളിക്കും. ഈ കോളിൽ നിങ്ങൾ അപകടത്തിലാണെന്ന് അറിയിക്കുന്ന ഒരു ശബ്ദ സന്ദേശം ഉണ്ടായിരിക്കും. നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാകും.