Sunday, January 25, 2026
HEALTHLATEST NEWS

കോവിഡ് വ്യാപനം, ജില്ലകളിൽ ശ്രദ്ധവേണം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതൽ രോഗികളുള്ള ജില്ലകളിൽ ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കണം. രാജ്യത്ത് വാക്സിൻ ക്ഷാമമില്ല. അതിനാൽ, അർഹരായ എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യണം. മറ്റ് അസുഖങ്ങളുള്ളവർക്കുള്ള വാക്സിനേഷനിൽ പ്രത്യേക ശ്രദ്ധ നൽകണം. പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.