Wednesday, January 22, 2025
GULFLATEST NEWS

കോവിഡ് കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: ഖത്തറിൽ 6 വയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ആളുകളോടും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം.

പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 നെ നേരിടാൻ മാസ്ക് ധരിക്കുന്നത് തന്നെയാണ് ഉചിതമായ മാർഗമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇന്നലെ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മാസ്ക് ധരിക്കാൻ തീരുമാനിച്ചത്. മെയ് 18 ന് ദോഹ മെട്രോ ഉൾപ്പെടെയുള്ള ആശുപത്രികളും പൊതുഗതാഗത സൗകര്യങ്ങളും ഒഴികെയുള്ള സ്ഥലങ്ങളിൽ മാസ്ക് ആവശ്യകതയിൽ ഇളവ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് -19 എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.