Tuesday, December 24, 2024
HEALTHLATEST NEWS

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടുന്നു

കൊച്ചി: കഴിഞ്ഞ 10 ദിവസത്തിനിടെ 83 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് 17 ഉം എറണാകുളത്ത് 15 ഉം കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 9 ഉം ആണ് മരണ നിരക്ക്. ജൂണിൽ മാത്രം 150 ലധികം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കൊവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.

രോഗ തീവ്രത കുറഞ്ഞതും ഉയർന്ന വ്യാപനശേഷിയുള്ളതുമായ ഒമൈക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നത്. സ്കൂൾ തുറന്നതോടെ സമൂഹവുമായി നേരിട്ട് ഇടപഴകാത്തവർക്കും രോഗം ബാധിക്കുന്നുണ്ട്. പ്രായമായവരും രോഗികളും ഇപ്പോൾ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് ഐഎംഎ പറയുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ രോഗവ്യാപനം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അതിനനുസരിച്ച് മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.